Skip to main content

സൈക്കോളജി അപ്രന്റീസ് കരാർ നിയമനം: ഇന്റർവ്യൂ 29ന്

മലയിൻകീഴ് എം.എം.എസ്.ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 2020-21 അധ്യയന വർഷത്തേയ്ക്ക് സൈക്കോളജി അപ്രന്റീസ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 17,600 രൂപ വേതനം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 29ന് രാവിലെ പത്തിന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.
പി.എൻ.എക്‌സ്. 4440/2020

date