Post Category
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ജനുവരി നാലിന്
ജില്ലാ കലക്ടറുടെ കൊട്ടാരക്കര താലൂക്കിലെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജനുവരി നാലിന് രാവിലെ 11 ന് നടക്കും. കൊട്ടാരക്കര താലൂക്ക് പരിധിയിലെ മിനര്‍വ ജംഗ്ഷന്‍, ഓടനാവട്ടം, ചിതറ ജംഗ്ഷന്‍, നിലമേല്‍ ജംഗ്ഷന്‍, ചടയമംഗലം, ഉമ്മന്നൂര്‍, മൈലം ജംഗ്ഷന്‍ എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതികള്‍ ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. പരാതി കക്ഷികളെ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തീര്‍പ്പാക്കും.
(പി.ആര്‍.കെ നമ്പര്‍ 3419/2020)
date
- Log in to post comments