Skip to main content

കലച്ചെപ്പ് 2020; ചില്‍ഡ്രന്‍സ് ഹോം കുട്ടികള്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനം

ശിശുദിനഘോഷം 2020 ന്റെ ഭാഗമായി ജില്ലയിലെ വിവിധ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ കോവിഡ് കാലത്ത് നിര്‍മിച്ച വിവിധ വസ്തുക്കളുടെ പ്രദര്‍ശനം ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരും പൊതുജനങ്ങളും കുട്ടികളുടെ കലാസൃഷ്ടികള്‍ കാണുകയും വാങ്ങുകയും ചെയ്തത് കുട്ടികള്‍ക്ക് പ്രോത്സാഹനമായി.  കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, ഒബ്‌സര്‍വേഷന്‍ ഹോം, ഗാന്ധിഭവന്‍, നവജ്യോതി, ആശ്രയ എന്നീ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളാണ് പങ്കെടുത്തത്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3421/2020)

 

date