കണ്ണൂര്‍ അറിയിപ്പുകള്‍ 23-12-2020
കണ്ണൂര്‍ ബാലഭവന്‍: ഉദ്ഘാടനം 25ന്
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കണ്ണൂര്‍ ബാലഭവന്‍ ഡിസംബര്‍ 25 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ കെ രാഗേഷ് എം പി അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയാകും. ജില്ലയിലെ നാലു മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ സര്‍ഗാത്മകവും ബൗദ്ധികവുമായ ശേഷി വികസിപ്പിക്കുകയും കലാ കായിക പരിശീലനം നല്‍കുകയുമാണ് ബാലഭവനിലൂടെ ലക്ഷ്യമിടുന്നത്.
സ്‌പോട്ട് അഡ്മിഷന്‍ 28ന്
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ 2020-21 വര്‍ഷത്തെ ബി ടെക്, എം ടെക് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 28 ന് നടക്കും. യോഗ്യരായ വിദ്യാര്‍ഥികള്‍ രാവിലെ 10 ന് മുമ്പായി കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം ലഭിക്കുന്നവര്‍ ഫീസ് അടക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക.
പി എസ് സി പരീക്ഷാ പരിശീലനം
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം നലകുന്നു. ബിരുദം അടിസ്ഥാന യോഗ്യതയുള്ള പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് തുടങ്ങിയ തസ്തികകളിലേക്കുള്ള് പരീക്ഷകള്‍ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, അപേക്ഷിച്ച തസ്തിക തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷ നേരിട്ടോ, ugbkanr.emp.lbr@kerala.gov.in എന്ന ഇ മെയില്‍ മുഖേനയോ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. ഫോണ്‍: 9495723518, 9645651518.
പത്താംതരം, ഹയര്‍സെക്കണ്ടറി
തുല്യതാ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ തുടങ്ങും. ഫെബ്രുവരി 28 ന് അവസാനിക്കും. 17 വയസ് പൂര്‍ത്തിയായിട്ടുള്ള ഏഴാം തരം പാസായിട്ടുള്ളവര്‍ക്ക് പത്താംതരം തുല്യതയിലും, പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതയിലും രജിസ്റ്റര്‍ ചെയ്യാം. പത്താംതരത്തിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. പട്ടിക വര്‍ഗ/പട്ടികജാതി പഠിതാക്കള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസില്ല. ക്ലാസുകള്‍ എല്ലാ ഞായറാഴ്ചയും തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നടക്കും. പി എസ് സി നിയമനത്തിനും തുടര്‍ പഠനത്തിനും സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. വിശദ വിവരങ്ങള്‍ സാക്ഷരതാ മിഷന്റെ വികസനകേന്ദ്രങ്ങളിലും, വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍: 0497 2707699.
സൈക്കോളജി അപ്രന്റീസ് നിയമനം
കിനാനൂര്‍, കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 30-ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അധിക യോഗ്യതയായി കണക്കാക്കും. ഫോണ്‍ 0467-2235955.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ കെ എല്‍ 01 എഎ 5146 നമ്പര്‍ ജീപ്പിന് 185/85R/16 സൈസിലുള്ള ടയറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി 2021 ജനുവരി നാല് വൈകിട്ട് മൂന്ന് മണി. വിലാസം: സൂപ്രണ്ട്, സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം, കണ്ണൂര്‍. ഫോണ്‍: 0497 2746141, 2747180.
ടെണ്ടര്‍ ക്ഷണിച്ചു
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആവശ്യമായ ലാബ് സാധനങ്ങളും റീ ഏജന്റുകളും റണ്ണിംഗ് കോണ്‍ട്രാക്ട് മുഖാന്തിരം വിതരണം ചെയ്യുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30 വരെ ടെണ്ടര്‍ സ്വീകരിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ ബി എസ് സി ഫിസിക്‌സ് ലാബില്‍ കേടായ ഇലക്ട്രിക് ഉപകരണങ്ങള്‍ മാറ്റി റീ വയറിംഗ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് വൈകിട്ട് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2346027.
ഒബിസി, മത ന്യൂനപക്ഷങ്ങള്‍ക്ക് വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പിന്നോക്ക മത ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്കും വായ്പ നല്‍കുന്നു. ഒബിസിക്കാര്‍ക്ക് 15 ലക്ഷം രൂപ വരെയും മതന്യൂന പക്ഷങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുമാണ് വായ്പ നല്‍കുക. അപേക്ഷകര്‍ തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ സ്ഥിര താമസക്കാരും ഒബിസി ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയും നഗരപ്രദേശങ്ങളില്‍ 120000 രൂപയും പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയില്‍ താഴെയും ആയിരിക്കണം. വായ്പക്ക് മതിയായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും തലശ്ശേരി കീഴന്തിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0490 2960600.
ഇന്നത്തെ പരിപാടി
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സുഗതകുമാരി ടീച്ചര്‍ അനുസ്മരണം ഇന്ന് ഡിസംബര്‍ 24 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും
- Log in to post comments