Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-12-2020

അപേക്ഷ ക്ഷണിച്ചു

വയോജന ക്ഷേമ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ട്രസ്റ്റ്, ചാരിറ്റബിള്‍ സൊസൈറ്റി, വോളണ്ടറി ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് /ഇന്‍സെന്റീവ് നല്‍കുന്നതിന്  സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഡിസംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടു മണിക്കകം ലഭ്യമാക്കണം. അപേക്ഷയും  വിശദവിവരങ്ങളും  www.swd.kerala.gov.in ല്‍ ലഭ്യമാണ്.

ഗതാഗതം നിരോധിച്ചു

നവീകരണ പ്രവൃത്തികളുടെ  ഭാഗമായി തങ്കേക്കുന്ന്- ആറ്റടപ്പ-കൊയ്യോട് റോഡ്, ചാല പടിഞ്ഞാറെക്കര- ആറ്റടപ്പ റോഡ് എന്നിവ വഴിയുള്ള വാഹന ഗതാഗതം ഇന്ന്  (ഡിസംബര്‍ 23 ബുധനാഴ്ച) മുതല്‍ 20 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മൗവ്വഞ്ചേരി- ചാല- കോയ്യോട് വഴിയും, മൗവ്വഞ്ചേരി- താഴെചൊവ്വ വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വിഭാഗം (നിരത്തുകള്‍)  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഡാമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ korompoly307@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഡിസംബര്‍ 27ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 9400210189

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക, ധനസഹായം; അവസാന തീയതി ഡിസംബര്‍ 31

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒമ്പത് ശതമാനം പലിശസഹിതം ഒടുക്കുന്നതിനുള്ള കാലാവധിയും കൊവിഡ് 19 സൗജന്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധിയും ഡിസംബര്‍ 31ന് അവസാനിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സൗജന്യ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ motorworker.kmtwwfb.kerala.gov.in എന്ന  പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം.  

അപ്രന്റീസ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് വെല്‍ബീയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30ന് ഉച്ചക്ക് 1.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അഭിമുഖം 30ന്
തലശ്ശേരി ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 30ന്  രാവിലെ 11.30ന്. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍  ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യതയായി കണക്കാക്കും.

റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂര്‍ ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിംഗ്) വകുപ്പില്‍ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍:217/2015)തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 ജൂലൈ അഞ്ചിന് നിലവില്‍ വന്ന 667/17/DOC നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2020 ജൂലൈ ഏഴ് മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.  

ജില്ലാതല ബാങ്കിങ്ങ് അവലോകന യോഗം

ജില്ലാതല ബാങ്കിങ്ങ് അവലോകന യോഗം 29ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരും. വാര്‍ഷിക വായ്പാ പദ്ധതി പുരോഗതിയും വിവിധ സര്‍ക്കാര്‍ പദ്ധതികളും യോഗം അവലോകനം ചെയ്യും.  

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 30ന്

കിനാനൂര്‍ കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ്  വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍ നമ്പറും സഹിതം ഡിസംബര്‍ 30ന് രാവിലെ 11.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യു ജി സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍  0467 2235955

ഭരണാനുമതിയായി

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ  ചാല അമ്പലം,ചാല പടിഞ്ഞാറേക്കര, നമ്പോലന്‍മുക്ക് പ്രദേശങ്ങളിലെ പഴകി ദ്രവിച്ച കുടിവെള്ള  പൈപ്പ് ലൈന്‍  മാറ്റി സ്ഥാപിക്കുന്നതിന് ജലവിഭവ വകുപ്പില്‍ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദേശപ്രകാരമാണ് ഭരണാനുമതി ലഭിച്ചത്. വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ഡിവിഷനാണ് പദ്ധതി ചുമതല.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 29 ന് രാവിലെ 10 മണി മുതല്‍ രണ്ട് മണിവരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുന്നു.  50 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. ഉദ്യോഗാര്‍ഥികള്‍ക്ക് ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ (ആധാര്‍/വോട്ടേഴ്‌സ് ഐഡി/ ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട്/ പാന്‍കാര്‍ഡ്) പകര്‍പ്പ് സഹിതം രജിസ്‌ട്രേഷന് ഹാജരാകണം. ഫോണ്‍. 0497 2707610

date