Skip to main content

ദേശീയ ഉപഭോക്തൃദിനാചരണം- സെമിനാർ ഇന്ന്

 

 

 

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉപഭോക്ത്യ സംരക്ഷണ നിയമം 2019 ബന്ധപ്പെട്ട സെമിനാര്‍ ഇന്ന് (വ്യാഴം) വൈകുന്നേരം മൂന്നിന് കോഴിക്കോട്ട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 
ജില്ലാ സപ്ലെ ഓഫീസര്‍ കെ. രാജീവ് അധ്യക്ഷത വഹിക്കും. ഉത്തര മേഖലാ റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വി.വി സുനില ഉദ്ഘാടനം ചെയ്യും. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ മുഖ്യരക്ഷാധികാരി അഡ്വ. മഞ്ചേരി സുന്ദര്‍രാജ് ഉപഭോക്ത്യ സംരക്ഷണ നിയമം 2019 എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും. വിവിധ ഉപഭോക്ത്യ സംരക്ഷണ സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ.എ അസീസ്, വത്സന്‍ നെല്ലിക്കോട്, സലാം വെള്ളയില്‍, പി.ഐ അജയന്‍ എന്നിവര്‍ സംസാരിക്കും.

date