Skip to main content

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിക്ക് അപേക്ഷിക്കാം 

 

നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ  സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് റോയല്‍റ്റിക്ക്  അപേക്ഷിക്കാം. നിലം ഉടമകള്‍ക്ക് അക്ഷയ കേന്ദ്രം മുഖേനയോ  സ്വന്തമായോ വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച്   www.aims.kerala. gov. in.പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒരു ഹെക്ട്ടറിന്  ഓരോ സാമ്പത്തിക വര്‍ഷവും 2000 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ റോയല്‍റ്റി നല്‍കുന്നുണ്ട്. ഹ്രസ്വകാല  വിളകളായ പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍,എള്ള്, നിലക്കടല തുടങ്ങിയവ കൃഷി ചെയ്യുന്ന ഭൂവുടമകള്‍ക്ക്   റോയല്‍റ്റിക്ക് അപേക്ഷിക്കാം. ഫോണ്‍ :0491-2505075.

date