Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി-ബംഗളൂരു വ്യവസായിക ഇടനാഴി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ പാലക്കാട് ഓഫീസില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസ വാടക കരാര്‍ അടിസ്ഥാനത്തില്‍ ഡിസംബര്‍ 30 മുതല്‍ 11 മാസത്തേക്ക് മോട്ടോര്‍ ക്യാബ് (ചിറ്റൂര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ സീറ്റിംഗ് കപ്പാസിറ്റി 7 in all A/C) ഓടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാടക വ്യവസ്ഥയില്‍ കരാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഡിസംബര്‍ 29 ന് വൈകിട്ട് മൂന്നിനകം ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം വൈകീട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയം, കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി, പാലക്കാട് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ ബന്ധപ്പെടാം.
date
- Log in to post comments