പാലക്കാട് ജില്ലയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 200 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 25) 303 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 163 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 133 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 4 പേര്‍, 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 200 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ - 34 പേര്‍
അലനല്ലൂർ സ്വദേശികൾ - 21 പേർ
അമ്പലപ്പാറ സ്വദേശികൾ - 15 പേർ
ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ - 14 പേർ
പറളി, പിരായിരി, കോങ്ങാട് സ്വദേശികൾ -10 പേർ വീതം
മുതലമട, ചളവറ, എലവഞ്ചേരി, എരിമയൂർ സ്വദേശികൾ - 9 പേർ വീതം
പുതുപ്പരിയാരം, ഒറ്റപ്പാലം, കുലുക്കല്ലൂർ സ്വദേശികൾ - 8 പേർ വീതം
പെരിങ്ങോട്ടുകുറിശ്ശി, കൊടുമ്പ്, പുതുശ്ശേരി സ്വദേശികൾ - 7 പേർ വീതം
ചാലിശ്ശേരി, വടക്കഞ്ചേരി, നെന്മാറ സ്വദേശികൾ - 6 പേർ വീതം
തെങ്കര, ഓങ്ങല്ലൂർ സ്വദേശികൾ - 5 പേർ വീതം
മുണ്ടൂർ, അകത്തേത്തറ, കോട്ടോപ്പാടം, കിഴക്കഞ്ചേരി, എലപ്പുള്ളി, മുതുതല, മണ്ണൂർ, മലമ്പുഴ സ്വദേശികൾ - 4 പേർ വീതം
പെരുമാട്ടി, അഗളി, വടകരപ്പതി, മുതലമട പട്ടാമ്പി നാഗലശ്ശേരി, കടമ്പഴിപ്പുറം, നെല്ലായ കണ്ണാടി, ആലത്തൂർ, കൊപ്പം സ്വദേശികൾ - 3 പേർ വീതം
വണ്ടാഴി, കേരളശ്ശേരി, ആനക്കര, പട്ടിത്തറ, കുത്തനൂർ, അയിലൂർ, വാണിയംകുളം, മണ്ണാർക്കാട്, കരിമ്പുഴ, കണ്ണമ്പ്ര, പൊൽപ്പുള്ളി, മങ്കര, മാത്തൂർ സ്വദേശികൾ - 2 പേർ വീതം
തച്ചനാട്ടുകര, പരുതൂർ, ചെർപ്പുളശ്ശേരി, പട്ടഞ്ചേരി, ഷോർണൂർ, കൊഴിഞ്ഞാമ്പാറ, തേങ്കുറിശ്ശി, കരിമ്പ, വടവന്നൂർ, കുമരംപുത്തൂർ, ഷോളയൂർ, പെരുവമ്പ്, തരൂർ, കൊടുവായൂർ, കാഞ്ഞിരപ്പുഴ, നല്ലേപ്പിള്ളി, തിരുമിറ്റക്കോട്, പുതുനഗരം, മരുതറോഡ്, കുഴൽമന്ദം, വിളയൂർ, കൊല്ലങ്കോട്, അനങ്ങനടി, പുതുക്കോട്, മേലാർകോട് സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4775 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 18 പേര്‍ കോഴിക്കോട്, 59 പേര്‍ തൃശ്ശൂര്‍, 32 പേര്‍ എറണാകുളം, 114 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
- Log in to post comments