Post Category
നെടുമങ്ങാട് താലൂക്കില്‍ കളക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത്
പൊതുജനങ്ങളുടെ പരാതികള്‍ക്കു വേഗത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി നെടുമങ്ങാട് താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ അദാലത്ത് നടന്നു. എല്ലാ അപേക്ഷകരുമായും കളക്ടര്‍ ഓണ്‍ലൈന്‍ വഴി സംസാരിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള 60 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 38 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ എത്രയും വേഗം നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അക്ഷയ സെന്ററുകള്‍ മുഖേനയാണ് ജനങ്ങള്‍ അദാലത്തില്‍ പങ്കെടുത്തത്.
date
- Log in to post comments