Skip to main content

രാമനിലയം ഹെറിട്ടേജ്  ബ്ലോക്ക് ഉദ്ഘാടനം ജനുവരി ഒന്നിന് 

 

നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച രാമനിലയം ഹെറിട്ടേജ് ബ്ലോക്കിന്റെ  ഉദ്ഘാടനം ജനുവരി  ഒന്നിന് വൈകീട്ട് 6ന്  ടൂറിസം  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും.

കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിന്റെ  പൂർണമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 2017ലാണ്  ഭരണാനുമതി ലഭിച്ചത്. തുടർന്ന് പഴമയും പാരമ്പര്യവും നിലനിർത്തി, വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവീകരണ പ്രവർത്തനങ്ങൾക്കായി 3.41 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.

യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, 
കോർപ്പറേഷൻ മേയർ എം കെ വർഗീസ്, എം പി ടി എൻ പ്രതാപൻ, വാർഡ് കൗൺസിലർ  റെജി ജോയ് 
എന്നിവർ മുഖ്യാതിഥികളായകും. 
ടൂറിസം ഡയറക്ടർ പി ബാലകിരൺ സ്വാഗതവും ജോയിന്റ്  ഡയറക്ടർ  എ ഷാഹുൽ ഹമീദ് നന്ദിയും രേഖപ്പെടുത്തും.

date