Skip to main content

തുല്യതാ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

 

സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തുല്യതാ പത്താം തരം, ഹയർ സെക്കന്ററി കോഴ്സുകളുടെ രജിസ്ട്രേഷൻ ജനുവരി ഒന്നിന്  ആരംഭിക്കും. ഫെബ്രുവരി 28 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. 
പത്താം തരത്തിന്  പതിനേഴും ഹയർസെക്കന്ററിക്ക് ഇരുപത്തിരണ്ടും വയസ്സ് പിന്നിട്ടവർക്ക് അപേക്ഷിക്കാം. പത്താം തരം കോഴ്സ് ഫീസ് 1750 രൂപയും രജിസ്ട്രേഷൻ ഫീസ് 100രൂപയും, ഹയർ സെക്കന്ററി കോഴ്സ് ഫീസ് 2200 രൂപയും രജിസ്ട്രേഷൻ ഫീസ് 300 രൂപയുമാണ്.
എസ്. സി, എസ്. ടി വിഭാഗക്കാർക്ക് കോഴ്സ് ഫീസ് അടയ്‌ക്കേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/വികസനവിദ്യാ കേന്ദ്രം വഴിയോ ഓൺലൈൻ ആയോ രജിസ്ട്രേഷൻ നടത്താം.
 ഫോൺ: 0487 2365024, 9446793460

date