കണ്ണൂര്‍ അറിയിപ്പുകള്‍ 30-12-2020
വാക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്‌സിംഗ് അസിസ്റ്റന്റ്/ അറ്റന്റര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10.30ന് സിവില്‍ സ്റ്റേനിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസി(ഹോമിയോ)ല്‍ നടക്കും. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 19നും 40നും ഇടയില്‍. എസ്എസ്എല്‍സിയും ഏതെങ്കിലും ഹോമിയോ എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷനറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത് പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04972 711726.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, സിഎബിഎം വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ്‌റൈറ്റിംഗ് എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് എന്നിവ സഹിതം ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് പോളിടെക്‌നിക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9400210189.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ മാലൂര്‍പടി സങ്കേതം ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജനുവരി 15ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.
താല്‍ക്കാലിക നിയമനം
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ബസ് ഡ്രൈവര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ ലൈസന്‍സ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9447685420.
അഭിമുഖം ആറിന്
സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയിലെ ബി ആര്‍ സി യുടെ കീഴിലുള്ള ഓട്ടിസം സെന്ററുകളില്‍ (പയ്യന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, കണ്ണൂര്‍ നോര്‍ത്ത്, കൂത്തുപറമ്പ് ബി ആര്‍ സികള്‍ ഒഴികെ) ആയമാരെ നിയമിക്കുന്നതിനായുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 മണി മുതല്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തും. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അതത് ബി ആര്‍ സി പരിധിയിലെ സ്ഥിരതാമസക്കാരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയുടെ മാതാവുമായിരിക്കണം. ഫോണ്‍: 0497 2707993.
ഗതാഗതം നിരോധിച്ചു
പുന്നാട് - മീത്തലെ പുന്നാട് - കാക്കയങ്ങാട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലയിലെ പാട്യം ഗവ.ഹൈസ്‌കൂള്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ (കഫ്തീരിയ), കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സെന്‍ട്രല്‍ ജയില്‍ കറക്ഷണല്‍ ഹോം, കതിരൂര്‍ ജി വി എച്ച് എസ് എന്നിവിടങ്ങളില്‍ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി ആറിന് വൈകിട്ട് മൂന്ന് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2709892
- Log in to post comments