Skip to main content

സാഹിത്യ മത്സരങ്ങള്‍; സമ്മാനദാനം ഡിസംബര്‍ 31ന്

ഗാന്ധി ജയന്തി, ഭരണഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കവിതാ രചന, കവിതാലാപനം, വീഡിയോ ഫീച്ചര്‍ നിര്‍മാണം  മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 31ന്  രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരുടെ പേര്, സ്‌കൂള്‍ എന്നിവ യഥാക്രമത്തില്‍.

കവിതാ രചനാ മത്സരം
ഹയര്‍സെക്കണ്ടറി വിഭാഗം: ജീവന്‍ ജിനേഷ് -  ജി എച്ച് എസ് എസ് കുഞ്ഞിമംഗലം, കെ നന്ദന-  ജി വി എച്ച് എസ് എസ് കുറുമാത്തൂര്‍, നേഹ റെനിന്‍ -  ജി ജി എസ് എസ് തിരുവങ്ങാട്.
ഹൈസ്‌കൂള്‍ വിഭാഗം:  വി കെ അപര്‍ണ - ജി ജി എച്ച് എസ് എസ് പയ്യന്നൂര്‍, എന്‍ നിവേദിത -   ജി എച്ച് എസ് എസ് തിരുവങ്ങാട്,  എ കെ സല്‍മ -  കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍.
യു പി വിഭാഗം: കെ വി മെസ്ന  ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്,  വൈഷ്ണവി രമേഷ് - കൂനം എ എല്‍ പി എസ്,  പി ശ്രാവണ്‍ - ജി എച്ച് എസ് പാച്ചേനി.

കവിതാലാപന മത്സരം
യുപി വിഭാഗം:   നന്ദകിഷോര്‍ (എസ് വി യു പി കരിപ്പാല്‍), ശ്രീപാര്‍വതി (ജി യു പി സ്‌കൂള്‍ നെടിയേങ്ങ), നിയ കോട്ടായി (ജി ഡി എസ് യു പി പാനൂര്‍).
ഹൈസ്‌കൂള്‍ വിഭാഗം: തേജ അനില്‍ (സെന്റ് മേരീസ് ഗേള്‍സ്  എച്ച് എസ് എസ് പയ്യന്നൂര്‍), റിയ സുരേന്ദ്രന്‍ (പി ആര്‍ എം എച്ച് എസ് എസ് പാനൂര്‍), റിയ ജോഷിത്ത് (ബ്രണ്ണന്‍ എച്ച് എസ് എസ് തലശ്ശേരി). 15 ഉപജില്ലകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.

വീഡിയോ ഫീച്ചര്‍ നിര്‍മ്മാണ മത്സരം
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി വി ദിയ ബാബു (എവിഎസ്ജിഎച്ച്എസ്എസ് കരിവെള്ളൂര്‍), പി അനന്യ (എന്‍ ഡി പി എസ് കടാങ്കോട്) എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം. പാട്യം ജിഎച്ച്എസ്എസിലെ ഷിയാര സുനില്‍ രണ്ടാം സ്ഥാനവും പെരളശ്ശേരി എകെജിഎച്ച്എസ്എസിലെ നീലാംബരി അരുണ്‍ജിത്ത് മൂന്നാം സ്ഥാനവും നേടി.
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജീവന്‍ ജിനേഷ് (ജിഎച്ച്എസ്എസ് കുഞ്ഞിമംഗലം) ഒന്നാം സ്ഥാനം നേടി.  ആര്‍ജിഎംഎച്ച്എസ്എസ് മൊകേരിയിലെ ഹൃദ്യുത് ഹേംരാഗ്, പിഎം അചിന്ത്, സി അര്‍ച്ചന, അനുഷ്‌ക, ദേവപ്രിയ എന്നിവരടങ്ങിയ ടീമിനാണ് രണ്ടാം സ്ഥാനം. പിണറായി എകെജിഎംജിഎച്ച്എസ്എസിലെ വി കെ അഭിനന്ദ്, വി പൂജ എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി

date