Skip to main content

സൈക്കോളജി അപ്രെന്റിസ് താത്ക്കാലിക നിയമനം

 

അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രെന്റിസ് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി നാലിന് രാവിലെ 11 ന് അസല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍ 04924 254142, 9846555427

date