Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒമ്പത്, പത്ത് ക്ലാസുകളിലൊഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം. പൂരിപ്പിച്ച അപേക്ഷ ജനുവരി 31 ന് മുന്‍പ്്് ജില്ലാ ആഫീസില്‍ എത്തിക്കണം. അപേക്ഷാ ഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ ആഫീസില്‍ നിന്നും, www.kmtwwfb.org  ല്‍ നിന്നും ലഭിക്കും. ഫോണ്‍ - 0491 2547437

date