Post Category
തൊഴിൽ നേടുന്നവർക്ക് വഴികാട്ടാൻ ഓൺലൈൻ സെമിനാർ
ഉദ്യോഗാർഥികളുടെ വിവിധ വിഷയങ്ങളിലെ സംശയങ്ങൾ അകറ്റാൻ തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഓൺലൈൻ സെമിനാർ നടത്തുന്നു.
കേരള സർക്കാർ - അർദ്ധസർക്കാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്ന സർക്കാർ ഏജൻസികളായ കേരള പബ്ലിക് സർവീസ് കമ്മീഷനും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും നൽകുന്ന സേവനങ്ങൾ സെമിനാറിൽ വിഷയമാകും.
തൃശൂർ ജില്ലാ പി എസ് സി ഓഫീസർ, തൃശൂർ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ എന്നിവരാണ് സെമിനാർ നയിക്കുന്നത്. താല്പര്യമുള്ളവർ ജനുവരി 6ന് മുൻപായി 9446228282 എന്ന
നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കേണ്ടതാണ്.
date
- Log in to post comments