Skip to main content

അനധികൃത മത്സ്യബന്ധന വലകൾ നിർമിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി 

 

സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന വല നിർമാതാക്കളും വിൽപനക്കാരും നിയമാനുസൃതമായ മത്സ്യബന്ധന വലകൾ മാത്രമേ നിർമിക്കാനും വിൽപ്പന നടത്താനും പാടുള്ളൂവെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാർ ഉത്തരവ്, കേരള മറൈൻ ഫിഷിങ് റഗുലേഷൻ ആക്ട്, റൂൾ എന്നിവയിൽ നിർദേശിക്കുന്ന തരത്തിൽ നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന വലകൾ നിർമിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് അറിയിച്ചു.

date