Post Category
പരസ്യ ലേലം ജനുവരി ഏഴിന്
ഇറിഗേഷൻ സെൻട്രൽ സർക്കിൾ കോമ്പൗണ്ടിലെ പഴയ കേഡ ബിൽഡിംഗ് പൊളിച്ചു മാറ്റുന്നതിനുള്ള ലേലം ജനുവരി 7ന് രാവിലെ 11 മണിക്ക് നടക്കും.
തൃശൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ തൃശൂർ ഇറിഗേഷൻ സബ്ഡിവിഷൻ കാര്യാലയത്തിൽ പരസ്യമായി ലേലം ചെയ്യും.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 22000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ലേലത്തിന് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ജനുവരി ആറിന് ഉച്ചതിരിഞ്ഞ് 5 മണിക്ക് മുൻപായി മുകളിൽ പേരെഴുതിയ ദർഘാസും ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ളെഡ്ജ് ചെയ്ത 22000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം തൃശൂരിലുള്ള ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ : 04872322780.
date
- Log in to post comments