Skip to main content

പരാതി പരിഹാര അദാലത്ത് ജനുവരി 20ന് 

 

 

ജനങ്ങളുടെ പരാതികൾ  തീർപ്പാക്കുന്നതിന്റെ ഭാഗമായി  തലപ്പിള്ളി താലൂക്കിൽ ഇ പരാതി - പരിഹാര അദാലത്ത് നടത്തുന്നു.

ജനുവരി 20 ന് ഉച്ചയ്ക്ക് 2 മണിക്കാണ് അദാലത്ത്.

ജനുവരി 6 മുതൽ 13 വരെ പൊതുജനങ്ങൾക്ക്  അക്ഷയകേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാം.

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫെറൻസിങ് വഴിയാണ് അദാലത്ത് നടത്തുന്നത്.

പരാതിക്കാർ അക്ഷയകേന്ദ്രം വഴിയാണ് അദാലത്തിൽ പങ്കെടുക്കേണ്ടത്.

സി എം ഡി ആർ എഫ്, എൽ ആർ എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം,  2018, 19 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന പരാതികൾ എന്നിവ അദാലത്തിൽ സ്വീകരിക്കുന്നതല്ല.

date