Post Category
ഫലപ്രഖ്യാപനം
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം അതത് ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും. വിവിധ ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ മേശകളില്‍നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകള്‍ പരിശോധിച്ച് ഓരോ ബ്ലോക്ക് ഡിവിഷനിലെയും വോട്ടുകള്‍ കണക്കാക്കി ഫലപ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി നിര്‍വഹിക്കും.
വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ തിരഞ്ഞെടുപ്പ് ഫലം വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും പ്രഖ്യാപിക്കുക.
date
- Log in to post comments