Skip to main content

തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം; വോട്ടെണ്ണല്‍ ഇന്ന്

=====
കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1512 ജനപ്രതിനിധികള്‍ ആരൊക്കെയെന്ന് ഇന്നറിയാം. ഡിസംബര്‍ പത്തിന് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്നു (ഡിസംബര്‍ 16) രാവിലെ എട്ടു മുതല്‍ 17 കേന്ദ്രങ്ങളിലായി നടക്കും. ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ തലങ്ങളിലായി ആകെ 5432 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്.  ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകള്‍-146, ഗ്രാമപഞ്ചായത്തുകള്‍-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം. ജില്ലയില്‍ ആകെയുള്ള 1613627 വോട്ടര്‍മാരില്‍ 1193228 പേരാണ് ഈ തിരഞ്ഞെുടുപ്പില്‍ സമ്മതിദനാവകാശം വിനിയോഗിച്ചത്. 

വോട്ടെണ്ണലിന്‍റെ അന്തിമ ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിലയിരുത്തി.

date