Skip to main content

പട്ടികജാതി വികസന വകുപ്പ് സാഹിത്യ ശില്പശാല: 22 വരെ അപേക്ഷിക്കാം

സാഹിത്യതൽപരരായ പട്ടികവിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനും സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18ന് മുകളിൽ പ്രായമുള്ള പട്ടികജാതി-പട്ടികവർഗക്കാർക്കും മറ്റ് വിഭാഗങ്ങളിലെ അഞ്ച് പേർക്കും പങ്കെടുക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച/ പ്രസിദ്ധീകരണയോഗ്യമായ ഒരു സാഹിത്യസൃഷ്ടി എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ 22ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം. അപേക്ഷാഫോം www.scdd.kerala.gov.in ലും ചീഫ് പബ്ലിസിറ്റി ഓഫീസിലും ലഭിക്കും. ഫോൺ: 0471-2315375. ഇ-മെയിൽ:  cposcdd@gmail.com.    
പി.എൻ.എക്സ്. 44/2021

date