Post Category
ഡി എല്‍ എഡ് അഭിമുഖം ജനുവരി 11 മുതല്‍
കൊല്ലം റവന്യു ജില്ലയിലെ 2020-22 അധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്/എയ്ഡഡ് ടി ടി ഐ കളിലെ ഡി എല്‍ എഡ് പ്രവേശനത്തിനുളള സയന്‍സ്, കോമേഴ്‌സ് വിഷയങ്ങളുടെ അഭിമുഖം ജനുവരി 11 നും ഹ്യുമാനിറ്റീസ് വിഷയത്തിന്റെ അഭിമുഖം ജനുവരി 12 നും രാവിലെ 10 മുതല്‍ കൊല്ലം തേവളളി മലയാളിസഭ എന്‍ എസ് യു പി സ്‌കൂളില്‍ നടക്കും. സ്വാശ്രയ ടി ടി ഐ കളിലെ പ്രവേശനത്തിനുളള അഭിമുഖം ജനുവരി 14, 18, 19 തീയതികളിലും നടക്കും. പ്രായം, വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ddeklm.blogspot.com വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-50/2021)
date
- Log in to post comments