Post Category
ദേശീയ യുവജന ദിനാഘോഷം : പ്രസംഗ മത്സരം 12 ന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജനുവരി 12ന് ജില്ലയിലെ യുവജനങ്ങള്‍ക്ക് പ്രസംഗ മത്സരം നടത്തും. 'വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്‌തി' എന്നതാണ് വിഷയം. 18 നും 40 നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും വിജയികള്‍ക്ക് ലഭിക്കും. താല്‍പര്യമുള്ളവര്‍ 9645682799, 8138898124 വാട്‌സപ്പ് നമ്പറില്‍ പേരും വിലാസവും പ്രായവും ഫോണ്‍ നമ്പറും സഹിതം ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments