Skip to main content

വനിതകൾക്ക് സ്വയം തൊഴില്‍ വായ്പ

 

 

 സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുളള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം വേണം. താല്‍പര്യമുളള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഫോം www.kswdc.org  വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.   അപേക്ഷിക്കേണ്ട വിലാസം - കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കോഴിക്കോട് മേഖലാ ഓഫീസ്, നിര്‍മ്മല്‍ ആര്‍ക്കേഡ്, ബില്‍ഡിംഗ്, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട് -673006.  ഫോണ്‍ :  0495 2766454, 9496015010.
 

date