Skip to main content

റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം : രേഖകള്‍ ഹാജരാക്കണം

 

 

റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ്സുടമകൾ രേഖകൾ ഹാജരാക്കണമെന്ന് കോഴിക്കോട് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  നിലവിലുളള എല്ലാ സ്റ്റേജ് കാര്യേജുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതിന് എല്ലാ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും ബസ്സുകളുടെ ഒറിജിനല്‍ ടൈം ഷീറ്റും ബസ്സിന്റെ പെര്‍മിറ്റും  സ്വയം സാക്ഷപ്പെടുത്തിയ ടൈം ഷീറ്റ്, ബസ്സിന്റെ പെര്‍മിറ്റ് എന്നിവയുടെ ഓരോ പകര്‍പ്പും ജനുവരി 10 നകം ഹാജരാക്കണം.   ടൈം ഹിയറിങ്ങുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിഷയങ്ങള്‍ക്കും ആധികാരിക രേഖയായി ഡിജിറ്റല്‍ ഡാറ്റ പരിഗണിക്കുന്നതിനാൽ രേഖകളുടെ കൃത്യത ഉറുപ്പുവരുത്തണമെന്നും ആർടിഒ അറിയിച്ചു.
 

date