Post Category
പന്തീര്‍പ്പാടം റോഡ് നവീകരണത്തിന് 6.5 കോടി രൂപ
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുമ്മങ്ങോട്താഴം- പണ്ടാരപ്പറമ്പ്- പന്തീര്‍പ്പാടം റോഡില്‍ പെരുവട്ടിപ്പാറ മുതല്‍ പന്തീര്‍പ്പാടം വരെയുള്ള ഭാഗം ബി.എം & ബി.സി ചെയ്ത് നവീകരിക്കുന്നതിന് 6.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നേരത്തെ കുമ്മങ്ങോട്ട്താഴം മുതല്‍ പെരുവട്ടിപ്പാറ വരെ 2.36 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. സാങ്കേതിക അനുമതി വേഗത്തില്‍ ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
date
- Log in to post comments