Post Category
മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ,് യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി പുറക്കാട്ടിരിയിലെ എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വ്വേദ ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററില്‍ നടപ്പാക്കുന്ന സ്പന്ദനം പ്രോജക്ടിലേക്ക് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് ജനുവരി 14 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ജനുവരി 15 നും രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ - സ്പെഷ്യല്‍ ബിഎഡ്, എംആര്‍എല്‍ഡി, ഡിസിഎംആര്‍, പിജിഡിഎംഎല്‍ഡി തുല്യത, ഫിസിയോതെറാപ്പിസ്റ്റ് - ബിപിടി അല്ലെങ്കില്‍ തുല്യത. യോഗ ഇന്‍സ്ട്രക്ടര്‍ - ഒരു വര്‍ഷത്തെ യോഗ ഡിപ്ളോമ.
യോഗ്യതയുളളവര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ അതത് ദിവസം ഹാജരാകണം. ഫേണ്‍ : 0495 2371486.
date
- Log in to post comments