Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം    

 

 

   
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം.  ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ (യോഗ്യത : ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്), സിവില്‍ എഞ്ചിനീയര്‍ ( ബി.ടെക്/ഡിപ്ലോമ ഇന്‍ സിവില്‍  എഞ്ചിനീയറിംഗ്), ബ്രാഞ്ച് മാനേജര്‍ (ബിരുദാനന്തര ബിരുദം), ബിസിനസ് ഡവലപ്പ്മെന്റ് ഓഫീസര്‍ (എം.ബി.എ/ ബികോം), റൂട്ട് ട്രെയിനര്‍, ട്രെയിനര്‍ (എം.ബി.എ), അക്കൗണ്ടന്റ് (ബി.കോം), ബ്രാഞ്ച് ഇന്‍ ചാര്‍ജ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് റീജിയണല്‍ സെയില്‍സ് മാനേജര്‍ ( ബിരുദം), സ്മാര്‍ട്ട്ഫോണ്‍ സര്‍വ്വീസ് എഞ്ചിനീയേഴ്സ് (പ്ലസ് ടു, മൊബൈല്‍ ഫോണ്‍ സര്‍വ്വീസിംഗിലുളള സാങ്കേതിക പരിജ്ഞാനം), സെയില്‍ പ്രമോട്ടര്‍, പാര്‍ട്ട്ടൈം മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്  (പ്ലസ് ടു), ക്ലറിക്കല്‍ സ്റ്റാഫ് (പ്ലസ് ടു , കമ്പ്യൂട്ടര്‍ പരിജ്ഞാനം) തസ്തികകളിലേക്ക് ജനുവരി ഒന്‍പതിന്  രാവിലെ 10.30നാണ് കൂടിക്കാഴ്ച.  പ്രായപരിധി 35 വയസ്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫേസ്ബുക്ക്  പേജ് സന്ദര്‍ശിക്കുക. ഫോണ്‍ -  0495 2370176.

 

date