കൊടുവള്ളിയിൽ സപ്ലൈകോ ഗോഡൗണ്‍ തൊഴിലാളികൾക്ക് ചുമട്ടു തൊഴിലാളി പദ്ധതി അംഗത്വം
സപ്ലൈകോ ഗോഡൗണ്‍ തൊഴിലാളികളെ ഉൾപ്പെടുത്തി കൊടുവള്ളിയിൽ ചുമട്ടു തൊഴിലാളി പദ്ധതി കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാർ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സപ്ലൈകോ-എന്‍എഫ്എസ്എ ഗോഡൗണുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികൾക്കും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നൽകാൻ നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് അംഗത്വം നല്കുന്നതിനായുള്ള നടപടി ആരംഭിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുകയായിരുന്നു. പിന്നീട് തൊഴിലാളികള്‍ സ്ഥലം എംഎല്‍എ കൂടിയായ കാരാട്ട് റസാഖിനു നിവേദനം നല്‍കുകയും എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ സപ്ലൈകോ-കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ്-തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചു കൂട്ടി അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുകയുമായിരുന്നു. ഇതോടെ തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണവും പെന്‍ഷന്‍, ബോണസ് തുടങ്ങി കുടുംബ പരിരക്ഷ അടക്കമുള്ള വിവിധങ്ങളായ ആനുകൂല്യങ്ങളും ലഭിച്ചു തുടങ്ങും. തൊഴിലാളികൾക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും എംഎൽഎ നിര്‍വ്വഹിച്ചു.
യോഗത്തില്‍ കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മറ്റി അംഗം പി.കൃഷ്ണന്‍ (സിഐടിയു) അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ മൂസ പന്തീരാങ്കാവ് (ഐഎന്‍ടിയുസി), മുഹമ്മദ് നദീര്‍ (എസ്ടിയു), അരിക്കോത്ത് രാജന്‍ (ബിഎംഎസ്) അശ്‌റഫ് മൂത്തേടത്ത്, താമരശ്ശേരി ഉപസമിതി അംഗങ്ങളായ പി.വാസു, മുഹമ്മദ് അമീര്‍ ഷാജി, ടെന്നിസന്‍, ഫൈസല്‍, എന്‍എഫ്എസ്എ ജൂനിയര്‍ മാനേജര്‍ ലളിതഭായ്, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. അക്കൗണ്ട്സ് ഓഫീസര്‍ രവീന്ദ്രന്‍ സ്വാഗതവും താമരശ്ശേരി ഉപകാര്യാലയം ഹെഡ് ക്ലാർക്ക് പി.സി. മിനി നന്ദിയും പറഞ്ഞു.
- Log in to post comments