Skip to main content

കാര്‍ഷിക യന്ത്ര വല്‍ക്കരണ പ്രവര്‍ത്തന പരിശീലനം

 

 

 

 കാര്‍ഷിക യന്ത്ര വല്‍ക്കരണ മിഷന്‍ നടത്തുന്ന കാര്‍ഷിക യന്ത്ര വല്‍ക്കരണ പ്രവര്‍ത്തന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ജില്ലയില്‍ സ്ഥിരതാമസക്കാരും കാര്‍ഷിക മേഖലയില്‍  പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   യോഗ്യത -  രണ്ടു വര്‍ഷത്തെ ഐ ടി ഐ /ഐ ടി സി (ഓട്ടോമൊബൈല്‍/ഡീസല്‍മെക്കാനിക്/അഗ്രിക്കള്‍ച്ചര്‍ മെഷിനറി/മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോ മെഷിനറി/ഫാം പവര്‍ എഞ്ചിനീയറിംഗ്/മെക്കാനിക്ട്രാക്ടര്‍ /മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍)  രണ്ടുവര്‍ഷത്തെ വിഎച്ച്എസ്ഇ  ഓട്ടോ മൊബൈല്‍ ടെക്നോളജി.  അപേക്ഷകര്‍ 18 നും 40നുമിടയില്‍ പ്രായമുള്ളവരും അതതു പഞ്ചായത്തില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. അപേക്ഷകര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, താമസ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ഫോട്ടോ പതിച്ച അപേക്ഷ അതതു പഞ്ചായത്തിലെ  കൃഷിഭവനില്‍ ജനുവരി എട്ടിന് വൈകീട്ട് അഞ്ചിനകം എത്തിക്കണം.   കാര്‍ഷിക യന്ത്ര വല്‍ക്കരണ പ്രവര്‍ത്തന പരിശീലന അപേക്ഷ എന്ന് കവറിനു പുറത്ത് എഴുതണം.   തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 ദിവസത്തെ പരിശീലനം കോഴിക്കോട് നടത്തും.  ഫോണ്‍ 8281200673.
 

date