Skip to main content

നഗര ഉപജീവന മിഷൻ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു 

 

 

ഗുരുവായൂർ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് നഗരസഭ നിവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ള 18നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ ഏജൻസികൾ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. 

 

കോഴ്സുകൾ ഗവൺമെന്റ് അംഗീകൃത ഏജൻസികൾ മുഖേന റസിഡൻഷ്യൽ/ നോൺ റെസിഡൻഷ്യൽ രീതികളിൽ നടത്തും. ഒരു മാസം മുതൽ 9 മാസം വരെയാണ് ദൈർഘ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 11. താല്പര്യമുള്ളവർ 9567300895, 907242944 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date