Post Category
കായികക്ഷമതാ പരീക്ഷ 12,13,14 തിയ്യതികളിൽ
വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തിക (കാറ്റഗറി നമ്പർ-501/17) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജനുവരി 12, 13, 14 തിയ്യതികളിൽ നടക്കും. രാമവർമ്മപുരത്തെ എ ആർ പരേഡ് ഗ്രൗണ്ടിലാണ് പരീക്ഷ.
ഉദ്യോഗാർത്ഥികൾ രാവിലെ ആറു മണിക്ക് ഗ്രൗണ്ടിൽ എത്തണം.
ഇതു സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ് ആയും പ്രൊഫൈൽ മെസ്സേജ് ആയും ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്.
ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ,
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ
നേടിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്
എന്നിവ സഹിതമാണ് ഉദ്യോഗാർത്ഥികൾ
ഹാജരാക്കേണ്ടതെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ
ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments