Skip to main content

കുടുംബശ്രീ പുതുവത്സര ഉല്പന്ന വിപണന മേളയ്ക്ക് തുടക്കമായി 

 

 

കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 

സംഘടിപ്പിക്കുന്ന "പുതുവത്സര മേള -2021" ന്  

കലക്ടറേറ്റ് ബാർ  അസോസിയേഷൻ ഹാളിന് സമീപമുള്ള 

സ്കൂട്ടർ പാർക്കിങ് ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

കലക്ട്രേറ്റിലെ ജീവനക്കാർക്ക് മായമില്ലാത്തതും വിഷാംശം ഇല്ലാത്തതുമായ ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാധ്യതകൾ ഒരുക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം. കുടുംബശ്രീ സംരഭകർ ഉല്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, സ്ക്വാഷ്, കുക്കീസ്, കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, വിവിധ പലഹാരങ്ങൾ, ചിപ്സ്, വെളിച്ചെണ്ണ, ജൂട്ട്, തുണി ബാഗുകൾ, ഫാൻസി ആഭരണങ്ങൾ, പപ്പായ സോപ്പ്, മിൽക്ക് ഷാമ്പൂ, കുത്താമ്പുള്ളി  തുണിത്തരങ്ങൾ എന്നിവ മേളയിൽ 

ലഭ്യമാകും. രാവിലെ 9.30 മുതൽ വൈകിട്ട് 5.30  മണിവരെയാണ്   ദ്വിദിന മേള നടക്കുന്നത്. ജനുവരി 8 ന് മേള സമാപിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, എ ഡി സി കെ രാധാകൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

date