Skip to main content

താത്കാലിക നിയമനം 

 

 

തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 90 ദിവസത്തേക്കാണ് നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം  സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി പതിമൂന്നിന്  രാവിലെ 10 മണിക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിന്  ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഇ ഇ ജി ടെക്നീഷ്യൻ - യോഗ്യത എസ്എസ്എൽസി, ഇ ഇ ജി സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ് / ന്യൂറോളജി യൂണിറ്റ് ലാബ് തിരുവനന്തപുരം/മെഡിക്കൽ കോളേജ്/ മദ്രാസ് ന്യൂറോളജി ഇൻസ്റ്റ്യൂട്ട്/ ഓൾ ഇന്ത്യ  മെഡിക്കൽ സയൻസ്  ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വർഷത്തെ ഇ ഇ ജി ട്രെയിനിങ്. 

കൂടുതൽ  വിവരങ്ങൾക്ക് www.gmctsr.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0487 2200310, 2200319

date