Skip to main content

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം ഉദ്ഘാടനം നാളെ (ജനുവരി 09)

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു മേൽപ്പാലങ്ങൾ തുറക്കുന്നതിനുള്ള സമയം നിശ്ചയിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു. 

പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പാലം ഗതാഗതത്തിനു തുറക്കുന്നതിനുള്ള സമയം നിശ്ചയിക്കുന്നത്. ഭാരപരിശോധന ഡിസംബർ 30നു പൂർത്തിയായി. തുടർന്നു വെളിച്ച സംവിധാനം ഒരുക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. ാലത്തിനടിയിലൂടെയുള്ള ഗതാഗതം ചിട്ടപ്പെടുത്തുന്ന നടപടികളും ഏകദേശം പൂർത്തിയായി.

ഇവയെല്ലാം പരിശോധിച്ചു വിലയിരുത്തിയ ശേഷമാണ് ഉദ്ഘാടനത്തിനുള്ള സമയം പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ടവരെ അറിയിക്കുന്നതെന്നു പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ അറിയിച്ചു. പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ ഒമ്പതിനു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.

date