Post Category
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ സാഹിത്യം, വേദാന്തം വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ അഭിമുഖം 12നും വ്യാകരണം, ന്യായം, ജ്യോതിഷം വിഭാഗത്തിലേക്കുള്ള അഭിമുഖം 13നും പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 11ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.
പി.എൻ.എക്സ്. 144/2021
date
- Log in to post comments