Post Category
സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം
പഞ്ചായത്ത് വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നതും കേന്ദ്ര/ സംസ്ഥാന/ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി രൂപീകരണ നിർവഹണ പ്രക്രിയയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളതുമായ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജനുവരി 11. വിശദവിവരങ്ങൾ www.dop.lsgkerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 146/2021
date
- Log in to post comments