Skip to main content

നോർക്ക പുനരധിവാസ പദ്ധതി:   ഓൺലൈൻ വായ്പാ ക്യാമ്പ്

പ്രവാസി പുനരധിവാസ പദ്ധതിയിൻ  (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെൻറ്  ഡെവലപ്പ്മെന്റ്  എന്നിവരുടെ സഹകരണത്തോടെ   13, 14, 20, 27, 28   തിയതികളിൽ  കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തിരൂർ, മലപ്പുറം  എന്നിവിടങ്ങളിൽ  നടത്താനിരുന്ന വായ്പാ ക്യാമ്പ് അതത് ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്കായി ഓൺലൈനായി അന്നേ ദിവസം നടത്തുമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.
പി.എൻ.എക്സ്. 191/2021

date