രോഗമുക്തി 684, കോവിഡ് 477
ജില്ലയില്‍ ഇന്നലെ(ജനുവരി 9) 684 പേര്‍ കോവിഡ് രോഗമുക്തരായി. 477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം, ആദിച്ചനല്ലൂര്‍, ശാസ്താംകോട്ട, തെക്കുംഭാഗം, ചവറ, തേവലക്കര, തഴവ, മൈനാഗപ്പള്ളി, കുളക്കട, ഉമ്മന്നൂര്‍, ഈസ്റ്റ് കല്ലട, ഇടമുളയ്ക്കല്‍, മയ്യനാട് ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 474 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 43 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-ഒന്‍പത്, ഇരവിപുരം-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും പുനലൂര്‍-അഞ്ചുമാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-25, ആദിച്ചനല്ലൂര്‍-16, ശാസ്താംകോട്ട -14, തെക്കുംഭാഗം, ചവറ, തേവലക്കര ഭാഗങ്ങളില്‍ 13 വീതവും തഴവ-12, മൈനാഗപ്പള്ളി, കുളക്കട, ഉമ്മന്നൂര്‍, ഈസ്റ്റ് കല്ലട, ഇടമുളയ്ക്കല്‍, മയ്യനാട് എന്നിവിടങ്ങളില്‍ 11 വീതവും പത്തനാപുരം, തൃക്കരുവ പ്രദേശങ്ങളില്‍ ഒന്‍പത് വീതവും മേലില, ഓച്ചിറ, കുളത്തൂപ്പഴ, ചടയമംഗലം, ചിറക്കര, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ എട്ടുവീതവും നെടുമ്പന, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും പെരിനാട്, ഇളമാട്, അഞ്ചല്‍ ഭാഗങ്ങളില്‍ ആറുവീതവും മൈലം, പിറവന്തൂര്‍, നെടുവത്തൂര്‍, തൊടിയൂര്‍, ചാത്തന്നൂര്‍, കടയ്ക്കല്‍, എഴുകോണ്‍, വിളക്കുടി പ്രദേശങ്ങളില്‍ അഞ്ചുവീതവും വെസ്റ്റ് കല്ലട, മണ്‍ട്രോതുരുത്ത്, പ•ന, നീണ്ടകര, ചിതറ, കൊറ്റങ്കര, കുന്നത്തൂര്‍, ആലപ്പാട്, ഏരൂര്‍ ഭാഗങ്ങളില്‍ നാലുവീതവും വെളിയം, പേരയം, പവിത്രേശ്വരം, പനയം, പട്ടാഴി വടക്കേക്കര, തലവൂര്‍, കുണ്ടറ, പോരുവഴി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 76/2021)
- Log in to post comments