Skip to main content

കോവിഡ് 354, രോഗമുക്തി 229

ജില്ലയില്‍ ഇന്നലെ(ജനുവരി 10) 354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  229 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് നോര്‍ത്ത്, നെടുവത്തൂര്‍, പട്ടാഴി, തൃക്കോവില്‍വട്ടം, തലവൂര്‍, ചവറ, ഓച്ചിറ, പെരിനാട് ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം വഴി 352 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 43 പേര്‍ക്കാണ് രോഗബാധ. ഉളിയക്കോവില്‍-അഞ്ച്, കാവനാട്-നാല്, തിരുമുല്ലാവാരം-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-14, കൊട്ടാരക്കര-ഏഴ്, തിരുമുല്ലാവാരം-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് നോര്‍ത്ത്, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 22 വീതവും പട്ടാഴി-20, തൃക്കോവില്‍വട്ടം-19, തലവൂര്‍-18, ചവറ, ഓച്ചിറ, പെരിനാട് ഭാഗങ്ങളില്‍ 15 വീതവും കരീപ്ര-ഒന്‍പത്, ക്ലാപ്പന-എട്ട്, പത്തനാപുരം-ആറ്, പോരുവഴി, പ•ന, പട്ടാഴി വടക്കേക്കര, നെടുമ്പന, നീണ്ടകര, തൊടിയൂര്‍, തേവലക്കര, തഴവ, ചിതറ, കൊറ്റങ്കര, കുളത്തൂപ്പുഴ, കരവാളൂര്‍, ഇളമാട്, അഞ്ചല്‍ പ്രദേശങ്ങളില്‍ നാലുവീതവും ശൂരനാട് സൗത്ത്, ശാസ്താംകോട്ട, മേലില, പിവറവന്തൂര്‍, പവിത്രേശ്വരം, തെ•ല, തൃക്കരുവ, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 79/2021)

date