ഓറിയന്റേഷന്‍ പ്രോഗാം സംഘടിപ്പിച്ചു
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകളിലും ഹരിത ഓഡിറ്റ് നടത്തുന്ന പരിശോധക സംഘത്തിനുള്ള ഓറിയന്റേഷന്‍ പരിപാടി കളക്ടറേറ്റില്‍ സംഘടിപ്പിച്ചു. പരിശോധന സംഘത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സംശയ ദൂരീകരണവും ഇതിലൂടെ നല്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിത ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്‍കുന്നതിന്റെ ഭാഗമായാണ് ഹരിത ഓഡിറ്റ് നടത്തുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ എസ് പ്രീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി ഹുമയൂണ്‍, ഹരിത കേരളം മിഷന് കണ്‍സള്‍ടന്റ് ജഗജീവന്‍, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ, ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഫെയ്സി, ശുചിത്വ മിഷന് അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഷീബ പ്യാരെലാല്‍ ക്ലീന്‍ കേരള കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments