Skip to main content

കൊവിഡ് വാക്സിനേഷന്‍; ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തല ഡ്രൈ റണ്‍ സംഘടിപ്പിച്ചു

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തല ഡ്രൈ റണ്‍ സംഘടിപ്പിച്ചു. പള്ളിവാസല്‍ റ്റാറ്റ എസ്റ്റേറ്റ് ഹോസ്പിറ്റലിലായിരുന്നു ഡ്രൈ റണ്‍ നടത്തിയത്. കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നൊരുക്കമെന്ന നിലയിലായിരുന്നു ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മറ്റ് രണ്ടിടങ്ങള്‍ക്കൊപ്പം പള്ളിവാസലിലും വെള്ളിയാഴ്ച്ച ഡ്രൈ റണ്ണിന് രൂപം നല്‍കിയത്.ആശുപത്രികള്‍ക്കപ്പുറം പൊതുവായ ഒരു കേന്ദ്രത്തില്‍ വാക്സിന്‍ വിതരണം ക്രമീകരിക്കേണ്ടി വന്നാല്‍ കൈകൊള്ളേണ്ടുന്ന മുന്നൊരുക്കങ്ങളാണ് ഫീല്‍ഡ് തല ഡ്രൈ റണിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരുമായ ഇരുപത്തഞ്ചോളം പേര്‍ ഡ്രൈ റണ്ണില്‍ പങ്കെടുത്തു.ചിത്തിരപുരം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാരോണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു രാജ് തുടങ്ങിയവര്‍ പള്ളിവാസലില്‍ നടന്ന ട്രൈഡ റണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.കേന്ദ്രത്തിലെത്തി കൈകള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഡ്രൈ റണ്‍ പുരോഗമിക്കുന്നത്.വാക്സിന്‍ സ്വീകരിക്കാനെത്തുന്നത് മുതല്‍ വാക്സിന്‍ സ്വീകരിച്ച് ആരോഗ്യപ്രവര്‍ത്തരുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ തന്നെ നിരീക്ഷണവും കഴിഞ്ഞ ശേഷം പുറത്തു പോകുന്നതു വരെയുള്ള വിവിധ ഓരോ ഘട്ടത്തിന്റെയും കൃത്യത പരിശോധിക്കലും ഡ്രൈ റണ്ണിന്റെ ഭാഗമായി നടക്കുന്നു.
 

date