Skip to main content

ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ജല വിഭവ - നദീ വികസന വകുപ്പിന്റെ മൂന്നാമത് ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജല സംരക്ഷണ-ജല മാനേജ്‌മെന്റ് മേഖലകളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച സംസ്ഥാനം, ജില്ല , ഗ്രാമ പഞ്ചായത്ത് , നഗരസഭ, മീഡിയ, സ്‌കൂള്‍, സന്നദ്ധ സംഘടന, വ്യവസായ സ്ഥാപനം, എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. രാജ്യത്തെ അഞ്ച് സോണുകളാക്കി ഓരോ സോണിലും വെവ്വേറെ പുരസ്‌കാരങ്ങള്‍ നല്‍കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറത്തില്‍  ഫെബ്രുവരി 10 ന് അകം അപേക്ഷിയ്ക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.mowr.gov,in, www.cgwb.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ കേന്ദ്ര യുവജനകാര്യ-കായിക മ്ര്രന്താലയത്തിനു കീഴിലുള്ള ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.  വിശദ വിവരങ്ങള്‍ 9447865065, 04862222670 എന്നീ നമ്പറുകളില്‍ ലഭിക്കുമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ കെ ഹരിലാല്‍ അറിയിച്ചു.

date