Skip to main content

പ്രഭാഷണ കലയുടെ നിറയൗവനം തീര്‍ത്ത് യുവജന കമ്മീഷന്‍

കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്കായി നടത്തിയ ഇ.എം.എസ്സ്. മെമ്മോറിയല്‍ പ്രസംഗ മത്സരം ആശയങ്ങളുടെ ബലിഷ്ഠത കൊണ്ടും മൗലികത കൊണ്ടും ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതീയുവാക്കള്‍ മാറ്റുരച്ച പ്രസംഗമത്സരത്തില്‍ കൊല്ലം സ്വദേശിയും കേരളസര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ വിദ്യാര്‍ത്ഥിയുമായ സിദ്ധാര്‍ത്ഥ് എം. ജോയ് ഒന്നാം സ്ഥാനവും ആലപ്പുഴ സ്വദേശിനിയും തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയുമായ ശ്യാമിലി ശശികുമാര്‍ രണ്ടാം സ്ഥാനവും കൊല്ലം സ്വദേശിനിയും തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഹരിഷ്മ.എസ്.എല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം സ്റ്റുഡന്‍സ് സെന്ററില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ ഉദ്ഘാടനം യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം  നിര്‍വഹിച്ചു. കമ്മീഷന്‍ അംഗമായ കെ.പി. പ്രമോഷ്, സംസ്ഥാന കോര്‍ഡിനേറ്റര്‍ മാരായ അഡ്വ.എം. രണ്‍ദീഷ്, മിഥുന്‍ ഷാ ജില്ലാ കോഡിനേറ്ററായ അമല്‍ പേരൂര്‍ക്കട എന്നിവര്‍ സന്നിഹിതരായി.

date