Post Category
ഓപ്പറേഷന്‍ സാഗര്‍ റാണി: രാത്രികാല മത്സ്യപരിശോധന നടത്തി
ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട എഴു മത്സ്യവിപണന കേന്ദ്രങ്ങളില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. 15 സാമ്പിളുകള്‍ വിദഗ്ദ പരിശോധനക്കായി കാക്കനാട് ലാബില്‍ അയച്ചു.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. പി രമേശിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ജി. എസ് സന്തോഷ് കുമാര്‍, ഷംസിയാ എം.എന്‍, ആന്‍മേരി ജോണ്‍സണ്‍, ഐശ്വര്യാ ആര്‍, ഭക്ഷ്യസുരക്ഷാ ജീവനക്കാരായ കെ. റ്റി. കണ്ണന്‍, അലിയാര്‍ എം.എം, ഉണ്ണികൃഷ്ണന്‍, ജോമി മാത്യു, രതീഷ് പി.ജി തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
date
- Log in to post comments