തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പിന് അപേക്ഷിക്കാം
സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നു. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, എം.ഫാം, എം.ടെക്, ബി.ടെക്, ബി.എ.എം.സ്, ബി.ഡി.എസ്, ബി.വി എസ് സി ആന്റ് എ.എച്ച്, ( ബി.എസ്.സി, എം.എല്‍ടി) ബി.ഫാം, ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളില്‍ 2020-21 ല്‍ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചവര്‍ക്കാണ് അവസരം. കേന്ദ്ര / സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടിയവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. കള്ള് ഷാപ്പുകള്‍ അടഞ്ഞു കിടക്കുന്നതുമൂലം താത്ക്കാലികമായി തൊഴില്‍ നഷ്ടപ്പെട്ടവരോ, ഗുരുതരമായ അസുഖം, അപകടം എന്നിവ മൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തവരോ ഒഴികെ മറ്റ് കാരണങ്ങളാല്‍ തൊഴിലില്‍ നിന്നും വിട്ടു നില്‍ക്കുന്നവരുടെ മക്കള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകില്ല. അപേക്ഷ ഫോറം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ജനുവരി 31 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2515765.
- Log in to post comments