ഇടുക്കി ജില്ലയില്‍ പട്ടയ വിതരണ നടപടികള്‍ വേഗത്തിലാക്കും
ഇടുക്കി ജില്ലയില്‍ കോളനികളിലുള്ളവര്‍ക്കും പട്ടയം കൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചു. മൂന്നാര്‍ ടി കൗണ്ടിയില്‍ റവന്യം ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളനികളിലെ പാവപ്പെട്ടവര്‍ക്ക് പട്ടയം കിട്ടുന്നത് അവര്‍ക്ക് സഹായകമാകും. അര സെന്റ് മുതല്‍ 10 സെന്റ് വരെ വീടുവച്ച് കഴിയുന്നവര്‍ക്കും പട്ടയം നല്‍കാന്‍ കഴിയുമോ എന്ന് ആലോചിക്കണം. പട്ടയം കൊടുക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും കിട്ടുന്നവര്‍ക്ക് അത് അവകാശവുമാണ് .ഇനിയും വളരെ പാവപ്പെട്ടവര്‍ക്കാണ് ലഭിക്കാനുള്ളത്. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പട്ടയമില്ലാത്തതു മൂലം നിഷേധിക്കപ്പെടുന്നു. പട്ടയം ഔദാര്യമല്ല, അവകാശമാണ്. ജില്ലയില്‍ ഫെബ്രു. പകുതിയില്‍ 10000 പേര്‍ക്കു കൂടി പട്ടയം നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇതു വരെ ഏഴു പട്ടയമേളകളിലായി ജില്ലയില്‍ 31 820 പേര്‍ക്കു പട്ടയം നല്‍കി.
ജില്ലയില്‍ ഇനിയും ശേഷിക്കുന്ന പരമാവധി പേര്‍ക്ക് പട്ടയം നല്‍കാന്‍ ശ്രമിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന വൈദ്യുതി വകുപ്പു മന്ത്രി എം എം മണി നിര്‍ദ്ദേശിച്ചു. മൂന്നു ചെയിന്‍ പട്ടയത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണം, ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദേവികുളം, വാഗ്വര, ലക്കം, മൂന്നാര്‍ കോളനികളിലുള്ളവര്‍ക്കും പട്ടയം കൊടുക്കാനുള്ള സാധ്യത പരിശോധിക്കണം. മൂന്നു ചെയിന്‍ പട്ടയത്തിന്റെ കാര്യത്തില്‍ എല്ലാ വിധ സഹായങ്ങളും റവന്യൂ മന്ത്രി ഉറപ്പുനല്‍കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍, ഇടുക്കി ആര്‍ ഡി ഒ പി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
യോഗത്തില്‍ പട്ടയം കൂടാതെ റവന്യു സംബന്ധമായ മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു.
- Log in to post comments