Skip to main content

പ്രളയാനന്തര ഇടുക്കിയുടെ പുനര്‍നിര്‍മാണം കാര്യക്ഷമം: മന്ത്രി ജി സുധാകരന്‍

 

പ്രളയനാന്തര  ഇടുക്കിയുടെ  പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മൂന്നാര്‍ പെരിയവരൈ പാലത്തിന്റെയും നവീകരിച്ച മൂന്നാര്‍ റെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ മേഖലകളിലും പൊതുമരാമത്തിന്റെ വികസനത്തിനുമായി  നടത്തുന്ന  പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമവുമാണെന്ന്  മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലുകള്‍ കൊണ്ടാണ് പാലം പണി വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചതെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. റസ്റ്റ് ഹൗസിന്റെ നവീകരണം ടൂറിസം വികസനത്തിന്  ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ദേവികുളം നിയോജക മണ്ഡലത്തില്‍ 2019-20 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നാര്‍ മറയൂര്‍ റോഡില്‍ കന്നിമലയാറിന് കുറുകെ പെരിയവ രൈ പാലം നിര്‍മാണവും മൂന്നാര്‍ റസ്റ്റ് ഹൗസ് നവീകരണവും പൂര്‍ത്തിയാക്കിയത്. നാലു കോടി മുപ്പത്തൊന്നു ലക്ഷത്തി മുപ്പത്തൊമ്പത്തിനായിരം  രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിന്റെ  ചിലവായത്.  പാലത്തിന് 19.6 32 മീറ്ററിന് രണ്ട് പാനലുകളിലായി ആകെ 38.4 മീറ്റര്‍ നീളവും ഇരുവശത്തും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ കൂടി ആകെ 11.5 മീറ്റര്‍ വീതിയുമാണുള്ളത്. ഡിസൈന്‍ പ്രകാരം പൈല്‍ ഫൗണ്ടേഷനിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത് കൂടാതെ മൂന്നാര്‍ ഭാഗത്ത് 40 മീറ്ററും മറയൂര്‍ ഭാഗത്ത് 238 മീറ്ററും അപ്രോച്ച് റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചിട്ടുണ്ട്.   താല്‍ക്കാലിക പാലം പൊളിച്ചുനീക്കി നദിയിലെ നീരൊഴുക്ക് പുഴയുടെ ഒഴുക്ക് സുഗമമാക്കിയിട്ടുണ്ട് 
  പത്തു മുറികള്‍, ഡോര്‍മിട്ടറി, കാന്റീന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് റസ്റ്റ് ഹൗസ് നവീകരിച്ചത്.

നവീകരിച്ച മൂന്നാര്‍ റസ്റ്റ് ഹൗസ് ഹാളില്‍  സംഘടിപ്പിച്ച പരിപാടിയില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ഭവ്യ,ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, തുടങ്ങിയവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും തുടങ്ങിയവര്‍  പരിപാടിയില്‍ പങ്കെടുത്തു.

 

date